കക്കാട് മതിൽ ഇടിഞ്ഞ് കിണർ ഉപയോഗശൂന്യമായി
കക്കാട് : കണ്ണൂർ കോർപ്പറേഷനിൽ ഓലാട്ട് ചാലിൽ വീട്ട് മതിലിടിഞ്ഞ് കിണർ ഉപയോഗ ശൂന്യമായി. ശക്തമായ മഴയിൽ ഇന്ന് രാവിലെയാണ് കെ.വി സുജീദിന്റെ വീട്ടു മതിൽ പടിഞ്ഞാറയിൽ നൗഷാദിന്റെ വീടിന് മുകളിൽ പതിച്ചത്. കിണറിന്റെ ആൾ മറയും തകർന്ന് കുടിവെള്ളം ഉപയോഗ ശൂന്യമായി. 3 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുഴാതിയിൽ പലയിടങ്ങളിലും മതിലുകൾ ഇടിഞ്ഞതായും പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാവുകയും ചെയ്തിട്ടുണ്ട്.