മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. വി.പി ബാബുരാജ് പ്രഭാഷണം നടത്തി. കെ.സി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വി.വി ഗോവിന്ദൻ, പി.പി സതീഷ് കുമാർ , സരിത സി.സി എന്നിവർ സംസാരിച്ചു. വായന പക്ഷാചരണത്തിനും വായന വീട്ടകങ്ങൾക്കും നാളെ ഐ വി ദാസ് അനുസ്മരണത്തോടെ സമാപനമാവും.
നാളെ ജൂലായ് 7 വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് സി.സുമിത്രന്റെ വീട്ടിൽ നടക്കുന്ന സമാപനവും ഐ വി ദാസ് അനുസ്മരണവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.