മയ്യിൽ : മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ഹരിത സഭ ജനകീയ ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തായി മയ്യിൽ ഇന്ന് റിപ്പോർട്ട് ഏറ്റുവാങ്ങി. സോഷ്യൽ ഓഡിറ്റ് കോ ഓഡിനേറ്റർ രവിനമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിതയ്ക്ക് റിപ്പോർട്ട് കൈമാറി. ചടങ്ങിൽ പി.പ്രീത (വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ) ആധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് എം.വി അജിത, അസി. കോ ഓഡിനേറ്റർ സി.കെ പുരുഷോത്തമൻ , വി.ഇ.ഒ കമാലുദ്ദീൻ എന്നിവർ സംസാരിച്ചു.
നോഡൽ ഓഫീസർ റീജ സ്വാഗതവും വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വി.വി അനിത നന്ദിയും പറഞ്ഞു.