കൊളച്ചേരി:-കമ്മ്യൂണിസ്റ്റ് നേതാവും അധ്യാപകനും മികച്ച കർഷകനുമായ ശ്രീ. എംകെ. രാമുണ്ണി മാസ്റ്ററുടെ പതിമൂന്നാം ചരമ വാർഷികദിനത്തിൽ അദ്ധേഹത്തിന്റെ മക്കൾ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിനു മെഡിക്കൽ സ്ട്രച്ചർ സംഭാവന നൽകി.
നണിയൂർ .എ.എൽ.പി.സ്കൂളിൽ വച്ചുനടന്ന അനുസ്മരണ യോഗത്തിൽ വച്ച് ലക്ഷ്യ ഭാരവാഹികളായ ജിനോയ് വാര്യമ്പേത്ത്, രനിൽരഘുനാഥ് അരുൺകുമാർ.പി.എം,എന്നിവർ ഏറ്റുവാങ്ങി .ചടങ്ങിൽ രാമുണ്ണി മാസ്റ്ററുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും പങ്കെടുത്തു.