കണ്ടക്കൈ:- കണ്ടക്കൈ കൃഷ്ണവിലാസം എ.എൽ.പി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് വമ്പിച്ച ആവേശമായി മാറുകയായിരുന്നു.കുട്ടി വോട്ടർമാരുടെ കൈയ്യിൽ മഷി പുരണ്ടപ്പോൾ മുഖത്ത് നിറഞ്ഞ സന്തോഷം . രാവിലെ 11.30 ന് നടന്ന വോട്ടിംഗ് 1.00 മണിയോടെ പൂർത്തിയായി. എക്സിറ്റ് പോൾ ഫലം യാഥാർഥ്യമാകുന്ന രീതിയിലാണ് ഫലപ്രഖ്യാപനം.82 ശതമാനം കുട്ടികൾ വോട്ട് ചെയ്തപ്പോൾ വൻ ഭൂരിപക്ഷത്തോടെ അശുതോഷ് .വി .സി വിജയിച്ചു.നൈനിക.സി.വി ഡെപ്യൂട്ടി ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ രീതിയിൽ നടന്ന വോട്ടെടുപ്പ് കുട്ടികൾക്ക് നവ്യാനുഭവമായി മാറി.