നായാട്ടുപാറ ലയൺസ് ക്ലബ്ബ് ഡോക്ടർ ടി വി കെ നമ്പ്യാരെ ആദരിച്ചു

 



കുറ്റ്യാട്ടൂർ:-നായാട്ടുപാറ ലയൺസ് ക്ലബ്ബ് ജൂലൈ 1ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഡോക്ടേഴ്സ് ഡേ ക്ക് നായാട്ടുപാറ ലയൺസ് ക്ലബ്ബ് ദീർഘകാലം സേവനം അനുഷ്ഠിച്ച് വിരമിച്ച പാവന്നൂർ മൊട്ട എട്ടേയാ റിലുളള ഡോക്ടർ ടി വി കെ നമ്പ്യാരെ ആദരിച്ചു.

എൻവിയോൺണ്മെന്റ് പ്രൊജക്റ്റ്‌ ന്റെ ഭാഗമായി നായാട്ടുപാറ ലയൺസ് ക്ലബ്ബ് പാവന്നൂർ സുബ്രഹ്മണ്ണ്യ സ്വാമി ക്ഷേത്രത്തിൽ വൃക്ഷതൈ നട്ടു. തുടർന്ന് നായാട്ടുപാറ ലയൺസ് ക്ലബ്ബ് അംഗങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ രക്‌തദാനം ചെയ്യുകയുണ്ടായി.

ഹംഗർ റിലീഫ് ന്റെ ഭാഗമായി കൊളോടിപ്രം നെരമ്മിലെ അമലിന്റെ വീട്ടീൽ  ഭക്ഷണ കിറ്റ് നൽകി.അപൂർവരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുന്നോത്ത് യു പി സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന സായ് കൃഷണയുടെ ചികിത്സ സഹായ നിധി കൈമാറി.വിവിധ ചടങ്ങുകളിൽ ക്ലബ്ബ് പ്രസിഡണ്ട് നാദം മുരളി, സെക്രട്ടറി ജയൻ ചോല,  അഡ്വക്കറ്റ് ശ്രീജ സഞ്ജീവ് , ട്രഷറർ ശ്രീജിത്ത് ചോല, സഞ്ജീവ് മേനോൻ എന്നിവർ സംസാരിച്ചു

Previous Post Next Post