ഖാഇദെ മില്ലത്ത് സെൻറർ ഫണ്ട് സമാഹരണ ക്യാമ്പയിൻ; കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു

 


പാമ്പുരുത്തി:-ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റി ഡൽഹിയിൽ സ്ഥാപിക്കുന്ന ഖാഇദെ  മില്ലത്ത് സെന്ററിന് വേണ്ടിയുള്ള ഫണ്ട് സമാഹരണ ക്യാമ്പയിൻ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം പാമ്പുരുത്തിയിൽ നടന്നു

  കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും പാർട്ടിയുടെ സീനിയർ നേതാവുമായ  എം മമ്മുമാസ്റ്ററുടെയും കുടുംബത്തിന്റെയും സംഭാവന ഏറ്റുവാങ്ങി തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫ നിർവ്വഹിച്ചു.  

മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അധ്യക്ഷനായിരുന്നു ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, വൈസ് പ്രസിഡണ്ട് കെ ഷാഹുൽഹമീദ്, സെക്രട്ടറി അന്തായി നൂഞ്ഞേരി, മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ഗ്രാമ പഞ്ചായത്ത് അംഗം കെ പി അബ്ദുസ്സലാം, വി പി അബ്ദുൽ ഖാദർ, എം എം അമീർ ദാരിമി, എം അനീസ്  മാസ്റ്റർ, കെ സി മുഹമ്മദ് കുഞ്ഞി, എം അബ്ദുള്ള, വി.ടി  അബൂബക്കർ, ടി.മുഹമ്മദ്, എം.പി അബ്ദുൽ ഖാദർ, എം സ്വാദിഖ് സന്നിഹിതരായിരുന്നു.



Previous Post Next Post