കെ.വി രവീന്ദ്രൻ സ്മാരക മൂന്നാമത് ഗ്രാമപ്രതിഭാ പുരസ്കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു


കരിങ്കൽക്കുഴി : കെ.എസ് & എ.സി പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ കെ.വി രവീന്ദ്രൻ്റെ ഓർമ്മയ്ക്കായ് ഏർപ്പെടുത്തിയ ഗ്രാമ പ്രതിഭാ പുരസ്കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ കാർഷിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയെയോ സംഘങ്ങളെയോ ആണ് മൂന്നാമത് ഗ്രാമപ്രതിഭാ പുരസ്കാരത്തിന് പരിഗണിക്കുക. നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ വിദഗ്ദ്ധരായ ജൂറി കമ്മറ്റി ചർച്ച ചെയ്ത് പുരസ്കാര ജേതാവിനെ കണ്ടെത്തും. 

നാമനിർദ്ദേശങ്ങൾ വിശദാംശങ്ങളോടെ ജൂലൈ 15 നുള്ളിൽ അയക്കേണ്ടതാണ് .

വാട്സാപ്പ് നമ്പർ- 9495938195, 9744998818

Previous Post Next Post