മയ്യിൽ :- മയ്യിൽ സർവ്വീസ് സഹകരണ ബേങ്കിന്റെ ഒൻപതാമത് ശാഖ ചെക്ക്യാട്ട്കാവ് എ.കെ.ജി നഗറിൽ നാളെ ജൂലായ് 8 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബേങ്ക് മെമ്പർമാരുടെ മക്കളെ ചടങ്ങിൽ അനുമോദിക്കും. എം.വി ജയരാജൻ അധ്യക്ഷത വഹിക്കും. ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ ആദ്യ നിക്ഷേപം സ്വീകരിക്കും. ക്യാഷ് അവാർഡുകളുടെ വിതരണം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിതയും വായ്പാ വിതരണം അസിസ്റ്റന്റ് രജിസ്ട്രാർ പി.പി സുനിലനും ലോക്കർ ഉദ്ഘാടനം കെ.രേഖയും, മൈക്രോ എ ടി എം ഉദ്ഘാടനം എൻ.ബിന്ദുവും നിർവഹിക്കും.
മയ്യിൽ സർവ്വീസ് സഹകരണ ബേങ്ക് എ.കെ.ജി നഗർ ബ്രാഞ്ച് ഉദ്ഘാടനം നാളെ