മയ്യിൽ:-കെ.സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കോറളായി പട്ടികജാതി ശ്മശാനം റോഡ് ബഹുമാനപ്പെട്ട കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ എ.പി. സുചിത്ര , കെ.പി.ശശീധരൻ , ടി. നാസർ, ടി.വി. അസൈനാർ, ശ്രീജേഷ് കൊയിലേരിയൻ, യൂസഫ് പാലക്കൽ,പി.പി. മമ്മു എന്നിവർ സംസാരിച്ചു.