സംയുക്ത തൊഴിലാളി കൺവെൻഷൻ

  


മയ്യിൽ:- കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ സാമ്പത്തികനയങ്ങൾക്കും, വർഗീയതക്കുമെതിരെ ആഗസ്ത് 9 ന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടക്കുന്ന മഹാധർണയുടെ ഭാഗമായി സംയുക്ത തൊഴിലാളി കൺവെൻഷൻ നടത്തി. 

മയ്യിൽ കെ കെ സ്മാരക ഹാളിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം സി ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ മനോഹരൻ അധ്യക്ഷത വഹിച്ചു. കെ സി രാമചന്ദ്രൻ , കെ വി ബാലകൃഷ്ണൻ, കെ നാണു, കെ വി പവിത്രൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ പ്രചരണാർത്ഥം നടക്കുന്ന വാഹന പ്രചരണ ജാഥക്ക് ആഗസ്ത് 4 ന് മയ്യിൽ ടൗണിൽ സ്വീകരണം വിജയിപ്പിക്കാനാവശ്യമായ സ്വാഗതസംഘവും കൺവെൻഷനിൽ രൂപീകരിച്ചു. എ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Previous Post Next Post