കർക്കിടകത്തിലെ അറുതി മാറ്റാൻ "വേടൻ " സ്വന്തം സ്കൂളായ കെ.എ.കെ.എൻ.എസ് എ.യു.പി യിലെത്തി

 


കുറ്റ്യാട്ടൂർ :- കെ എ കെ എൻ എസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർഥി റിത്യുഷാണ് വേടനായി കർക്കിടമാസത്തിൽ സ്വന്തം സ്കൂളിലേക്ക് ഇന്ന് വന്നത്. കൂട്ടുകാരനെ കണ്ട കുട്ടികൾ ആവേശത്തോടെയാണ് വേടനെ സ്വീകരിച്ചത്.അച്ഛൻ വിനോദിനൊപ്പമാണ് വേടൻ എത്തിയത്.ഒപ്പം പ്രശാന്തപ്പണിക്കർ,അജേഷ് എന്നിവരും ഉണ്ടായിരുന്നു.

ഹെഡ് മിസ്ട്രസ്  കെ.കെ അനിത, ഹബീബ് മാഷ്, നിയാസ് മാഷ് എന്നിവർ വേടനെ സ്കൂളിലേക്ക് സ്വീകരിച്ചു.റിത്യുഷ് പഠിക്കുന്ന 7ബി ക്ലാസ്സിലേക്ക് ടീച്ചറുടെ കൈപിടിച്ചു കയറിയ വേടൻ കൂട്ടുകാർക്ക് വ്യത്യസ്ത അനുഭവമാണ് നൽകിയത്.കുട്ടികൾക്ക് വേടൻ പാട്ട് പാടി കൊടുത്തും,അറുതിമാറാൻ അനുഗ്രഹം നൽകിയും ആണ് വേടൻ മടങ്ങിയത്.

Previous Post Next Post