കയരളം നോർത്ത് എഎൽപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു

 


മയ്യിൽ:-തളിപ്പറമ്പ് സൗത്ത് ബിആർസിയുടെ സഹകരണത്തോടെ കയരളം നോർത്ത് എഎൽപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സി ആർ സി കോഡിനേറ്റർ സി കെ രേഷ്മ ഉദ്ഘാടനം ചെയ്തു. 

കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഈ വർഷത്തെ പഠനത്തിനാവശ്യമായ പഠനോപകരണങ്ങൾ തയ്യാറാക്കി. എം ഗീത അധ്യക്ഷയായി. എം പി നവ്യ, കെ പി ഷഹീമ, കെ വൈശാഖ്, വി സി മുജീബ് എന്നിവർ നേതൃത്വം നൽകി.

Previous Post Next Post