മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പൊൻകുന്നം വർക്കി അനുസ്മരണം നടത്തി. കെ.സി ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.വി ഗോവിന്ദൻ , കെ.വൈശാഖ് എന്നിവർ സംസാരിച്ചു.
കെ.ബിജേഷ് സ്വാഗതവും എം.ഷൈജു നന്ദിയും പറഞ്ഞു.
പ്രമുഖ സാഹിത്യകാരൻമാരുടെ അനുസ്മരണ പരിപാടിയായ വായനയുടെ വീട്ടകങ്ങളുടെ ഭാഗമായി ഇന്ന് ജൂലായ് 1 ശനിയാഴ്ച കേശവദേവ്- എൻ പി മുഹമ്മദ് അനുസ്മരണം നടക്കും. രാത്രി 7 മണിക്ക് കെ.സി ശ്രീനിവാസന്റെ വീട്ടിൽ പി.ദിലീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തും.