സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു


കൊളച്ചേരി :- സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടം പതിമൂന്നാം വാർഡിലും ജൂലൈ അവസാനത്തോടെ പഞ്ചായത്തിലെ മുഴുവൻ വാർഡിലും സേവനം നടത്തും.

പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ഗീത വി.വി , കെ.പി ചന്ദ്രഭാനു, ഗോപാലകൃഷ്ണൻ ചേലേരി, വേണുഗോപാൽ കൊളച്ചേരി, രമേശൻ മാസ്റ്റർ, കെ.പി പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.


Previous Post Next Post