കൊളച്ചേരി എ പി സ്റ്റോറിൽ നിർമ്മിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോടിപ്പോയിൽ വാർഡിലെ എ പി സ്റ്റോറിൽ കെ.സുധാകരൻ എം പിയുടെ ആസ്തി വികസന ഫണ്ടിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എം പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ എൽ  നിസാർ, പി.പി അബ്ദു, എന്നിവർ പ്രസംഗിച്ചു. കൊളച്ചേരി പഞ്ചായത്ത് മെമ്പർ മുഹമ്മദ് അശ്റഫ് സ്വാഗതവും, കെ.പി ശുക്കൂർ നന്ദിയും പറഞ്ഞു.

Previous Post Next Post