മയ്യിൽ :- എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ മയ്യിൽ ബസ്റ്റാൻഡിന് സമീപം പണികഴിപ്പിച്ച യുദ്ധ സ്മാരകത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. ദേശീയ പതാക ഉയർത്തി. പതാക വന്ദനത്തിനു ശേഷം lNS വിക്രാന്ത് യുദ്ധവിമാന വാഹിനി കപ്പലിന്റെ കമാൻഡിങ് ഓഫീസർ കൂടിയായിരുന്ന റിയർ അഡ്മിറൽ മോഹനൻ.കെ (Rtd) AVSM രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ഓർമ്മയ്ക്കായി അമർ ജവാൻ ജ്യോതി തെളിയിച്ചു കൊണ്ട് പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത്, എക്സ് -സർവീസ്മെൻ വെൽഫയർ അസോസിയേഷൻ മയ്യിൽ , കണ്ണൂർ വാരിയേഴ്സ്,ടീം കണ്ണൂർ സോൾജിയേഴ്സ് , lMNSGHS സ്കൂൾ മയ്യിൽ , എക്സ് -സർവീസ്മെൻ വെൽഫയർ അസോസിയേഷൻ വെള്ളച്ചാൽ യൂണിറ്റ് , CPIM കണ്ടക്കൈ യൂണിറ്റ് , ലയൺസ് ക്ലബ് മയ്യിൽ , ACE ബിൽഡേഴ്സ് മയ്യിൽ, ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് , പവർ ക്രിക്കറ്റ് ക്ലബ്ബ് മയ്യിൽ,അഖില ഭാരതീയ പൂർവ്വ സൈനിക് സേവ പരിഷത്ത് കണ്ണൂർ, 31 കേരള NCC Bn കണ്ണൂർ, തുടങ്ങി ധാരാളം സ്ഥാപനങ്ങളുടെയും , സംഘടനകളുടെയും പ്രതിനിധികൾ പുഷ്പചക്രം സമർപ്പിച്ചു. പൊതുജനങ്ങൾ ധീര ദേശാഭിമാനികളുടെ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് മയ്യിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ഇ. എം സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ വച്ച് നടന്ന പൊതുസമ്മേളനം റിയർ അഡ്മിറൽ മോഹനൻ. കെ ( Rtd) AVSM ചടങ്ങ് ഉദ്ഘാടനം ചെയ്തു. Sub വിനോദ് കുമാർ (M-in-D ) , കെ.ബാലകൃഷ്ണൻ , Sub അജയൻ കെ.വി (Rtd) കേശവൻ നമ്പൂതിരി,അനൂപ്കുമാർ , Dr. ഉണ്ണികൃഷൻ മാസ്റ്റർ, പി. കെ നാരായണൻ , ബാബു പണ്ണേരി, എന്നിവർ സംസാരിച്ചു. ദേശീയ ഗാനത്തിന് ശേഷം ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ വക പായസം വിതരണം ചെയ്തു.
ESWA പ്രസിഡന്റ് രാധാകൃഷ്ണൻ ടി.വി സ്വാഗതവും സെക്രട്ടറി കെ.മോഹനൻ നന്ദിയും പറഞ്ഞു.