കമ്പിൽ :- കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സാഹിത്യ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രയെ കമ്പിൽ യുവജന വായനശാല & ഗ്രന്ഥാലയം ആദരിച്ചു. CPIM നാറാത്ത് ലോക്കൽ സെക്രട്ടറി എൻ. അശോകൻ ഉപഹാരം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അരക്കൻ പുരുഷോത്തമൻ പൊന്നാട അണിയിച്ചു.
ചടങ്ങിൽ SSLC , Plus Two പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ എം.വി കുഞ്ഞിരാമൻ , ടി. ലീല എന്നിവർ അനുമോദിച്ചു. പി. ബാലൻ സ്വാഗതം പറഞ്ഞു.