കൻസുൽ ഉലമ ഹംസ ഉസ്താദ് ആണ്ട് നേർച്ച ; സംഘാടക സമിതി രൂപീകരണ കൺവെൻഷൻ നാളെ


കമ്പിൽ : സെപ്റ്റംബർ 3 ഞായറാഴ്ച നാടുകാണി ദാറുൽ അമാനിൽ നടക്കുന്ന കൻസുൽ ഉലമ ഹംസ ഉസ്താദ് അഞ്ചാം ആണ്ട് നേർച്ചയുടെ വിജയത്തിനു വേണ്ടിയുള്ള കമ്പിൽ സോൺ സംഘാടക സമിതി രൂപീകരണ കൺവെൻഷൻ നാളെ ജൂലൈ 8 ന് വൈകുന്നേരം 4 മണിക്ക് നൂഞ്ഞേരി മർകസുൽ ഹുദയിൽ വെച്ച് നടക്കും. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഹാജിയുടെ അധ്യക്ഷതയിൽ എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്യും.

മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, ഉസ്മാൻ അമാനി എളമ്പേരം പാറ വിഷയാവതരണം നടത്തും. സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ, എം.എം സഅദി (പാലത്തുങ്കര തങ്ങൾ), അബ്ദുസമദ് ബാഖവി, ഇഖ്ബാൽ ബാഖവി വേശാല,സുബൈർ സഅദി പാലത്തുങ്കര, അംജദ് മാസ്റ്റർ പാലത്തുങ്കര, ഫയാസുൽ ഫർസൂഖ് അമാനി, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, മുഹമ്മദ് സഖാഫി തുടങ്ങിയവർ പങ്കെടുക്കും.

Previous Post Next Post