ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ജീവനകാർക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് അസിസ്റ്റൻ്റ് സെക്രട്ടറി എം.വി സുശീല അദ്ധ്യക്ഷത വഹിച്ചു. പറശ്ശിനികടവ് ICM ഫാക്കൽറ്റി മെമ്പർ ഐ. അഭിലാഷ് ക്ലാസെടുത്തു.
ഭരണ സമിതി അംഗങ്ങളായ എം.സി.വിനത, എം.വി ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. ബേങ്ക് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.