മയ്യിൽ:-വള്ളിയോട്ട് പ്രദേശത്തുനിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എസ്.എൽ.സി പരീക്ഷയിലും, പ്ലസ്സ് ടു പരീക്ഷയിലും മികച്ച വിജയം നേടിയ പ്രണവ് പ്രകാശിനേയും അനശ്വര പ്രകാശിനേയും, ജയകേരളവായനശാലയുടെ അറുപതാം വാർഷികാഘോഷത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച മൂന്നുവയസ്സു മുതൽ അറുപത്തഞ്ചു വയസ്സവരെ പ്രായമുള്ള എഴുപതോളം കലാപ്രതിഭകളേയും മുതിർന്ന പത്രപ്രവർത്തകൻ കെ.ബാലകൃഷ്ണൻ അനുമോദിച്ചു.
പ്രസിഡണ്ട് ഇ.പി.രാജന്റെ അദ്ധ്യക്ഷതയിൽ വായനശാലയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി. ഓമന, പു.ക.സ. മയ്യിൽ ഏരിയാ സെക്രട്ടറി എ.അശോകൻ, കെ.പി.നാരായണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. വായനശാല സെക്രട്ടറി വി.വി.ദേവദാസൻ സ്വാഗതവും ജോ: സെക്രട്ടറി എം.മനോഹരൻ നന്ദിയും പറഞ്ഞു.