ചേലേരി:- കഴിഞ്ഞ ദിവസം നിര്യാതനായ കൊളച്ചേരി പഞ്ചായത്തിലെ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും, സ്വതന്ത്യ കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ടും, ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, പഞ്ചായത്ത് യു.ഡി.എഫ് മുൻ കൺവീനറും മത - രാഷ്ട്രീയ സാമൂഹ്യ- കാർഷീക വിദ്യാഭ്യാസ മേഖലകളിൽ നിറ സാന്നിധ്യവുമായിരുന്നസി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടുള്ള സർവ്വ കക്ഷി അനുശോചന യോഗം ചേലേരി മുക്കിലെ കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്നു .
മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫ, എം അനന്തൻ മാസ്റ്റർ, ഹംസ മൗലവി പള്ളിപ്പറമ്പ്, കെ ബാലസുബ്രഹ്മണ്യൻ, ഹാഷിം ഫൈസി ഇർഫാനി, പി സന്തോഷ്, പി സുരേന്ദ്രൻ മാസ്റ്റർ, നിസാർ ഫൈസി കയ്യങ്കോട്, ഇ.പി ഗോപാല കൃഷ്ണൻ, സി.പി അബ്ദുൽ ജബ്ബാർ മാസ്റ്റർ, പി.പി ഖാലിദ് ഹാജി സംസാരിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു.