കൊളച്ചേരി : ജൂലൈ 9 ന് നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റർ ക്യാമ്പ് സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ ക്യാമ്പ് ചിത്രകാരനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷനായി.
കെ.രാമകൃഷ്ണൻ മാസ്റ്റർ , സുബ്രൻ കൊളച്ചേരി, സന്തോഷ് പാട്ടയം, വി. അർജുൻ തുടങ്ങിയവർ പങ്കെടുത്തു വിനോദ്. കെ നമ്പ്രം സ്വാഗതവും വത്സൻ കൊളച്ചേരി നന്ദിയും പറഞ്ഞു.
സമ്മേളനം കൊളച്ചേരിമുക്ക് മുല്ലക്കൊടി ബാങ്ക് ഹാൾ ഡോ: സി.ശശിധരൻ നഗറിൽ ജൂലൈ 9 ന് രാവിലെ 10 മണിക്ക് പ്രശസ്ത മാധ്യമ പ്രവർത്തകൻ ഉദ്ഘാടനം ചെയ്യും.