കൊറ്റാളി ജയ്‌ഹിന്ദ്‌ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൈപ്രവൻ ഗംഗാധരൻ നായർ അനുസ്മരണവും കുട വിതരണവും നടത്തി


കണ്ണൂർ : ഇന്ത്യൻ നാഷണൽ ചാരിറ്റിയുടെ സഹകരണത്തോടെ കൊറ്റാളി ജയ്‌ഹിന്ദ്‌ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൈപ്രവൻ ഗംഗാധരൻ നായർ അനുസ്മരണവും പുഴാതി നോർത്ത് യു.പി സ്കൂളിലെ നിർധന വിദ്യാർത്ഥികൾക്ക് കുടയും ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനത്തിന് ചെയറും നൽകി. മൗനപ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.   ജയ്‌ഹിന്ദ്‌ സ്പോർട്സ് ക്ലബ്ബ് ജനറൽ സെക്രട്ടറി എം.മനോജിന്റെ അധ്യക്ഷതയിൽ ചിറക്കൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.

 ജിഷ ടീച്ചർ, ജോസ്ന ടീച്ചർ,സി.രമേശൻ, മുല്ലോളി രത്നാകരൻ എന്നിവർ സംസാരിച്ചു. എച്ച്.എം ഇൻ ചാർജ് താജുദ്ദീൻ മാസ്റ്റർ സ്വാഗതവും ജലീൽ ചക്കാലക്കൽ നന്ദിയും പറഞ്ഞു.




Previous Post Next Post