മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗവും മൗന ജാഥയും നടത്തി


കൊളച്ചേരി :- മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി മുക്കിൽ നിന്നും കമ്പിൽ ബസാറിലേക്ക് മൗന ജാഥയും  കമ്പിൽ ടൗണിൽ അനുശോചന യോഗവും നടത്തി.  അനുശോചന യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു.

 കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ മുസ്തഫ, സിപിഐ (എം) ഏരിയാ കമ്മിറ്റി അംഗം എം.ദാമോദരൻ സിപിഐ ഏരിയാ സെക്രട്ടറി എം.ഗോപിനാഥൻ, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ, ദളിത് കോൺഗ്രസ്  സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, എം.അബ്ദുൾ അസീസ്, ആറ്റക്കോയ തങ്ങൾ, യുഡിഎഫ് പഞ്ചായത്ത് കൺവീനർ, മൻസൂർ പാമ്പുരുത്തി, ബ്ലോക്ക്, പഞ്ചായത്ത് മെമ്പർമാർ, സി. എം പ്രസീത ടീച്ചർ , ഷമീമ , ജില്ലാ പഞ്ചായത്ത്  മെമ്പർ താഹിറ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ , വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൽ.നിസാർ  തുടങ്ങിയവർ സംസാരിച്ചു.

കെ.പി മുസ്തഫ, പി.പി ശാദുലി, എ.ഭാസ്കരൻ , സി.കെ സിദ്ധീഖ്, എം.ടി അനിൽ , ടി.കൃഷ്ണൻ, വി.സന്ധ്യ, എം.ടി അനിത, ടി.ഒ ഓമന, പി.ബിന്ദു കെ.പി ശുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി സുമേഷ് സ്വാഗതവും സി.ശ്രീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.



Previous Post Next Post