വാഹനമിടിച്ച് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മതിൽ തകർന്നു


മുണ്ടേരി :- വാഹനം ഇടിച്ച് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിൽ തകർന്നു. വാഹനം കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. അപകട സ്ഥലത്ത് ഇന്നോവ കാറിന്റെ ലോഗോ ഉള്ള ഗ്രില്ലിന്റെയും തകർന്ന ഗ്ലാസിന്റെ ഭാഗങ്ങളും ഓയിൽ ലീക്കായതായും കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു.

വാർഡ് മെമ്പർ വി.വി മുംതാസ്, ആശുപത്രി അധികൃതർ എന്നിവർ വിവരം അറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ എസ്ഐ എം.സി പവനൻ, എ.വി ബിജു, സി പി ഒ രാജേഷ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി സി ടി വി ക്യാമറകൾ നിരീക്ഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

Previous Post Next Post