വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി
കണ്ണൂർ :- കക്കാട് ശാദുലിപ്പള്ളി ദാറുൽ സഫയിൽ പി.പി നിസാറിന്റെ മകൻ മുഹമ്മദ് ഷസിനെ(16) കാണാനില്ലെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുടി വെട്ടാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നു പോയ ഷസിൻ പിന്നെ തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9746199008, 9744434158 എന്ന നമ്പറിലോ ബന്ധപ്പെടണം.