മണിയൂർ- 2023-24 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭ തണ്ടപ്പുറം എ.എൽ.പി.സ്കൂളിൽ നടന്നു.മുൻ മുഖ്യമന്ത്രിയും MLAയുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പദ്ധതി വിശദീകരണവും വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ സംബന്ധിച്ചും സംസാരിച്ചു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ, പത്താം വാർഡ് മെമ്പർ കെ.പി.ചന്ദ്രൻ ,വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ ,മുൻ വാർഡ് മെമ്പർ കെ.വി.ജുവൈരിയ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.കോഡിനേറ്റർ യ തു മോഹൻ നന്ദി രേഖപ്പെടുത്തി.