മയ്യിൽ:-കയരളം നോർത്ത് എ എൽ പി സ്കൂൾ സംഘടിപ്പിച്ച ചാന്ദ്ര ദിന പരിപാടികൾ സമാപിച്ചു. അമ്പിളിയും കുട്ട്യോളും എന്ന പേരിൽ ജൂലൈ 20 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് സ്കൂൾ സംഘടിപ്പിച്ചത്.
മൂന്ന് ദിവസം നീളുണ്ടുനിന്ന ചന്ദ്രനെ അറിയാനുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. പ്രഥമാധ്യാപിക എം ഗീത പരിപാടികൾ ഉദ്ഘാടനം ചെയ്തു. മൾട്ടിമീഡിയ പ്രസന്റേഷൻ, ലഘു നാടകം, അമ്പിളി പാട്ടുകളും കഥകളും, ചാന്ദ്രയാൻ 3, അമ്പിളിയെ വരക്കാം, അമ്പിളിക്കൊരു കത്ത്, ചന്ദ്രനും ഞാനും, പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ കൃഷ്ണദേവ് എസ് പ്രശാന്ത് ഒന്നാം സ്ഥാനവും നുജൈമ കെ പി രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ സൽവ കെ പി ഒന്നാം സ്ഥാനവും ഇഷ മെഹറിൻ രണ്ടാം സ്ഥാനവും നേടി.