മയ്യിൽ :- നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ക്യാച്ച് ദ റയിൻ കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയ ചിത്രമതിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. വായനശാല പരിസരത്ത് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത ചിത്രമതിൽ അനാവരണം ചെയ്യും. മഴവെള്ള സംവരണത്തിന്റെ ആവശ്യകതയും, പ്രാധാന്യവും എന്ന വിഷയം ആസ്പദമാക്കി വി വി സത്യനാണ് ചിത്രമതിൽ ഒരുക്കിയത്. എൻ വൈ കെ വളണ്ടിയർ നിഖിൽ വി സംസാരിക്കും.