കുറ്റ്യാട്ടൂര്‍ എല്‍.പി സ്കൂളില്‍ അലിഫ് അറബി ക്ലബ് ഉദ്ഘാടനം ചെയ്തു


കുറ്റ്യാട്ടൂര്‍ :-  കുറ്റ്യാട്ടൂര്‍ എല്‍.പി സ്കൂളില്‍ അലിഫ് അറബി ക്ലബ് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.പി നദീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഭാഷാശേഷി വികസനത്തിന് അലീഫ് അറബിക് ക്ലബ്ബുകൾ വളരെയേറെ ഉപകാരപ്രദമാണെന്ന് ടീച്ചർ പറഞ്ഞു. പ്രധാനാധ്യാപകന്‍ എ.വിനോദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

അലിഫിൽ അലിയാം എന്ന പോഗ്രാമിന് കെഎടിഎഫ് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഷുക്കൂർ കണ്ടക്കൈ നേതൃത്വം നല്‍കി. അലിഫ് ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങളും, പതിപ്പ് നിർമ്മാണ വിജയികൾക്കു സമ്മാനങ്ങളും ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. മാസിക പ്രകാശനവും നടന്നു. എം.കെ ഷമീറ ടീച്ചർ സ്വാഗതം പറഞ്ഞു. ശ്രീജ ടീച്ചര്‍, കെ.ഷൈറ, എ.കെ.ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.

Previous Post Next Post