കുറ്റ്യാട്ടൂര്‍:- ശ്രീമഹാശിവ ക്ഷേത്രം സംരക്ഷണ സമിതി നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്ലാസ് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. ക്ഷേത്ര സംരക്ഷണ സമിതി ജോ: സെക്രട്ടറി സജീവ് അരിയേരി സ്വാഗതം പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് സി ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മയ്യില്‍ പൊലീസ് സ്റ്റേഷന്‍ വനിത സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ കൃഷ്ണന്‍ ക്ലാസ് നയിച്ചു. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി വിനീത്, പി ജിംന, കെ സുജിന, ക്ഷേത്ര സംരക്ഷണ സമിതി വൈസ് പ്രസിഡണ്ട് സി ആര്‍ ശ്രീലത ടീച്ചർ നന്ദിയും പറഞ്ഞു.