ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം പെരുമാച്ചേരിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു


പെരുമാച്ചേരി : ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ലഹരിക്കെതിരെ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. അരവിന്ദൻ പെരുമാച്ചേരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പി കെ വി കൊളച്ചേരി ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മാസ്റ്റർ ലഹരി വിരുദ്ധ ക്ലാസ്സ്‌    കൈകാര്യം ചെയ്തു.

വി.കെ നാരായണൻ, കെ.എം നാരായണൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, അശോകൻ, തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. വിനോദ് കുമാർ,രവീന്ദ്രൻ, കൃഷ്ണൻ,ജയേഷ്,റൈജു, ശ്രീരാഗ് രാമകൃഷ്ണൻ,വിജേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രദീപ്‌ കുമാർ ഒ.സി സ്വാഗതവും രഞ്ജിത്ത്. പി നന്ദിയും പറഞ്ഞു

Previous Post Next Post