DYFI ചെറുപഴശ്ശി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു


മയ്യിൽ :- DYFI ചെറുപഴശ്ശി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി DYFI ചെറുപഴശ്ശി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ തല ഫൈവ്സ് മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ JCT കടൂർ ഒന്നാം സ്ഥാനവും നടമ്മൽ ബ്രദേഴ്സ് കടൂർമുക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മേഖലാ പ്രസിഡന്റ് എം.അശ്വന്ത്, സെക്രട്ടറി കെ.ഷിബിൻ, ട്രഷറർ പി.പി വൈശാഖ് എന്നിവർ സംസാരിച്ചു. ജൂലൈ 23ന് ചെറുപഴശ്ശി എ.എൽ.പി സ്കൂളിലെ സഖാവ് ധീരജ് രാജേന്ദ്രൻ നഗറിലാണ് സമ്മേളനം നടക്കുന്നത്.




Previous Post Next Post