KCEU മയ്യിൽ ഏരിയ സമ്മേളനത്തിന് തുടക്കമായി


മയ്യിൽ :- കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ KCEU(CITU) മയ്യിൽ ഏരിയാ സമ്മേളനത്തിന്  തുടക്കമായി. സ. കോടിയേരി ബാലകൃഷ്ണൻ നഗറായ വേളം കണ്ടക്കൈ സമര സ്മാരക മന്ദിരത്തിൽ CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് പി.വി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡണ്ട് പി.വത്സലൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ.പി.മോഹനൻ സ്വാഗതം പറഞ്ഞു.



Previous Post Next Post