KS & AC യുടെ നേതൃത്വത്തിൽ ചന്ദ്രൻ തെക്കെയിൽ അനുസ്മരണം നടത്തി


കൊളച്ചേരി 
:- KS & AC യുടെ ആഭിമുഖ്യത്തിൽ 
ചന്ദ്രൻ തെക്കെയിൽ അനുസ്മരണം നടത്തി.

 അർഹമായ അംഗീകാരം ലഭിക്കാതെ പോയ ബഹുമുഖ പ്രതിഭയാണ് ചന്ദ്രൻ തെക്കെയിൽ എന്ന്  പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.ബാലകൃഷ്ണൻ പറഞ്ഞു. കെ എസ് & എ സി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാഷിൻ്റെ കഴിവുകൾ സമൂഹം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ പോയി. അദ്ദേഹം സ്ഥാപിച്ച ഇറ്റാക്സ് കോളേജ് ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു.പഠനത്തിനൊപ്പം ചെറുപ്പക്കാരിൽ സാമൂഹ്യബോധവും സർഗാത്മകതയും സ്വാശ്രയത്വവും വളർത്താൻ മാഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.   ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം കുറവായിരുന്ന ഒരു കാലത്ത് നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് ആശ്രയമായിരുന്നു ചന്ദ്രൻ മാഷെന്ന് മാഷിൻ്റെ വിദ്യാർഥി കൂടിയായ അദ്ദേഹം പറഞ്ഞു.

വി.കൃഷ്ണൻ, ടി.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി വത്സൻ മാസ്റ്റർ, കമ്പിൽ പി.രാമചന്ദ്രൻ, പി.കെ.വി കൊളച്ചേരി, കെ.എൻ രാധാകൃഷ്ണൻ, വിജയൻ നണിയൂർ, സുബ്രൻ കൊളച്ചേരി, അശോകൻ പെരുമാച്ചേരി തുടങ്ങി മാഷിൻ്റെ സഹപ്രവർത്തകരും ശിഷ്യരും സംസാരിച്ചു. വി.വി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പി.എം അരുൺകുമാർ സ്വാഗതവും രമേശൻ നണിയൂർ നന്ദിയും പറഞ്ഞു.














Previous Post Next Post