മയ്യിൽ:-ഇൻറർനാഷണൽ ഡോക്ടേർസ് ഡേയിൽ ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ മയ്യിലിന്റെ ജനകീയ ഡോക്ടറായ ഡോ. ജുനൈദ് എസ് പി യെ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് ബാബു പണ്ണേരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ധനീഷ് കെ.വി, എക്സിക്യൂട്ടിവ് മെമ്പർമാരായ നിസാർ കെ.വി,നിഖിൽ.പി,ഷംന പി.വി, അഞ്ജു സി.ഒ എന്നിവർ പങ്കെടുത്തു.