കൊളച്ചേരി:-പ്രതിഷേധ കൂട്ടായ്മമണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക മണിപൂരിലെ വംശഹത്യ അവസാനിപ്പിക്കുകഎന്ന ആവശ്യം ഉയർത്തി LDF കൊളച്ചേരി ലോക്കൽ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
CPI ജില്ലാ കൗൺസിൽ അംഗം മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. CPIM കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര അധ്യക്ഷനായി.CPIM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എൻ.കെ രാജൻ , INL സംസ്ഥാന കൗൺസിൽ അംഗം സക്കിരായാ കമ്പിൽ പ്രസംഗിച്ചു.CPI ലോക്കൽ സെക്രട്ടറി പി.രവീന്ദൻ സ്വാഗതം പറഞ്ഞു