നിശാപാഠശാല സൗജന്യ PSC പരിശീലനത്തിന് തുടക്കമായി


മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം യുവജനവേദിയും കരിയർ ഗൈഡൻസ് സെന്ററും സംഘടിപ്പിക്കുന്ന സൗജന്യ പി എസ് സി പരിശീലന നിശാപാഠശാലക്ക് തുടക്കമായി. സി.വി ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. നേരത്തെ നിശാപാഠശാലയിൽ പങ്കെടുത്ത് ജോലി ലഭിച്ച ശ്രീജിഷയും ഉബൈദുള്ളയും തങ്ങളുടെ അനുഭവങ്ങൾ പങ്കു വെച്ചു. കെ.ശ്രീനിവാസൻ, കെ.വൈശാഖ് എന്നിവർ സംസാരിച്ചു. രാത്രി ഏഴുമണി മുതൽ ഒൻപത് മണിവരെ ആഴ്ചയിൽ ആറുദിവസമാണ് നിശാപാഠശാല പ്രവർത്തിക്കുക. ഗ്രൂപ്പ് സ്റ്റഡി, സബ്ജക്ട് എക്സ്പേർടുകൾ നയിക്കുന്ന ക്ലാസുകൾ,മാതൃകാപരീക്ഷകൾ, ഗൃഹപാഠങ്ങൾ എന്നിവ പാഠശാലയുടെ ഭാഗമാകും.സംഘം ചേർന്നുള്ള പoന പ്രവർത്തനങ്ങൾക്കായിരിക്കും പാഠശാലയിലുടനീളം മുൻഗണന .

ചേരാൻ താൽപ്പര്യമുള്ളവർക്ക് 9895965668 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്ത് രജിസ്റ്റർ ചെയ്യാം.





Previous Post Next Post