SCFWA മയ്യിൽ മേഖലയിലെ വില്ലേജ് സമ്മേളനങ്ങൾക്ക് തുടക്കമായി


മയ്യിൽ :-  സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസ്സിയേഷൻ മയ്യിൽ മേഖലയിൽ വില്ലേജ് സമ്മേളനങ്ങൾ ആരംഭിച്ചു. നാറാത്ത് വില്ലേജ് സമ്മേളനം വാർഡ് മെമ്പർ പി.കെ ജയകുമാറിന്റെ അധ്യക്ഷതയിൽ CPIM മയ്യിൽ ഏരിയാ കമ്മറ്റി അംഗം എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. SCFWA യെക്കുറിച്ച് മേഖലാ സെക്രട്ടറി രവി നമ്പ്രം അവതരിപ്പിച്ചു. വയോജന പരിരക്ഷ എന്ന വിഷയത്തിൽ അഡ്വ. പ്രീത (LSA) കണ്ണൂർ )ക്ലാസ്സ് നയിച്ചു. മുതിർന്ന അംഗവും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സി. മേമിയെ മേഖലാ പ്രസിഡണ്ട് പി.വി വത്സൻ മാസ്റ്റർ ആദരിച്ചു. T LSA പ്രതിനിധി സി.കെ മോഹനൻ സംസാരിച്ചു. തുടർന്ന് ചർച്ചയും കമ്മറ്റി തെരഞ്ഞെടുപ്പും നടന്നു. സമ്മേളനത്തോടനുബന്ധിച്ച് AKG ആശുപത്രി വക NCD പരിശോധനയും ഉണ്ടായിരുന്നു .

 വി.പി ബാലകൃഷ്ണൻ സ്വാഗതവും കെ.ദിനേശൻ നന്ദിയും പറഞ്ഞു.





Previous Post Next Post