മന്ത്ര TVS മയ്യിൽ സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള യംഗ് ചാലഞ്ചേഴ്‌സ് മൺസൂൺ പ്രീമിയർ ലീഗ് ; നാലാം ദിന മത്സരത്തിൽ റോയൽ ഇലക്ട്രോണിക്സ് ജേതാക്കളായി


മയ്യിൽ : മന്ത്ര TVS മയ്യിൽ സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള യംഗ് ചാലഞ്ചേഴ്‌സ് സ്പോർട്സ് ക്ലബ്‌ മയ്യിലിന്റെ മൺസൂൺ പ്രീമിയർ ലീഗിൽ റോയൽ ഇലക്ട്രോണിക്സ് ചമയം മയ്യിലിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റോയൽ വിജയം കരസ്ഥമാക്കിയത്. ഇന്നത്തെ കളിയിലെ താരം നവനീത് അപ്പു ആണ്. ടൂർണമെന്റിന്റെ വിന്നേഴ്സ് ട്രോഫി സ്പോൺസർ ചെയ്ത മന്ത്ര TVS മയ്യിലിന്റെ ഉടമ  ഷജിത്ത് , മാനേജർ  ബാബുരാജ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

  ഇന്ന്  ജൂലൈ 21 വെളളിയാഴ്ച ACE ബിൽഡേഴ്‌സ് മയ്യിൽ മംഗലശ്ശേരി ഇന്റീരിയർസ് & ബിൽഡേഴ്‌സുമായി ഏറ്റുമുട്ടും.



Previous Post Next Post