നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ ജില്ലാതല രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു


നാറാത്ത് : ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിൽ രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. നാറാത്ത് മാരിയമ്മ ക്ഷേത്രത്തിനു സമീപമുള്ള ഭാരതി ഹാളിൽ ജൂലായ് 28 വെള്ളിയാഴ്ച രാവിലെ 9.30 ന് മത്സരം നടക്കും. 15 വയസ്സുവരെ ജൂനിയർ വിഭാഗത്തിലും,15 വയസ്സിനു മുകളിൽ പ്രായഭേദമില്ലാതെ സീനിയർ വിഭാഗത്തിലുമായാണ് മത്സരം.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9895117122 എന്ന വാട്സ്ആപ്പ് നമ്പറിൽ പേരും വയസും സ്ഥലവും രെജിസ്റ്റർ ചെയ്യുക. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകുന്നതാണ്.

Previous Post Next Post