കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സാഹിത്യ പ്രതിഭ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രയ്ക്ക് സംഘമിത്ര കലാസാംസ്കാരിക സംഘം നൽകുന്ന സ്നേഹാദരം ജൂലൈ 30 ന്


കമ്പിൽ :- കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സാഹിത്യ പ്രതിഭ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രയ്ക്ക് നൽകുന്ന സ്നേഹാദരം ജൂലൈ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടക്കും. സിനിമ - നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ ഉപഹാര സമർപ്പണം നടത്തും. രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിക്കും.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി അബ്ദുൾ മജീദ്, CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ, ഹരിദാസ് ചെറുകുന്ന്, കെ. വി ബാലകൃഷ്ണൻ പാപ്പിനിശ്ശേരി, എം. ദാമോദരൻ, പയ്യന്നൂർ കൃഷ്ണമണി മാരാർ, എം. വി ജനാർദ്ദനൻ മാസ്റ്റർ, മിനി രാധൻ, സാവിത്രി ധർമ്മശാല, രാധൻ കണ്ണപുരം, പവിത്രൻ കണ്ണാടിപ്പറമ്പ്, രാജേന്ദ്രൻ നാറാത്ത്, ഒ. നാരായണൻ, ജിജു ഒറപ്പടി, സുമേഷ് ചാല, ഒ. മോഹനൻ, എ. അശോകൻ, കെ. പ്രദീപ്കുമാർ, ശിവപ്രകാശ് എന്നിവർ പങ്കെടുക്കും.

Previous Post Next Post