വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര രണ്ടാമത് ഉത്തരകേരള വള്ളംകളി ജലോത്സവം ; സംഘാടകസമിതി ജനറൽബോഡി യോഗം ആഗസ്ത് 27 ന്
കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര രണ്ടാമത് ഉത്തരകേരള വള്ളംകളി ജലോത്സവത്തിന്റെ ഭാഗമായി സംഘാടകസമിതി ജനറൽബോഡി യോഗം ആഗസ്ത് 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശന്റെ അധ്യക്ഷതയിൽ അഴീക്കോട് എം. എൽ. എ കെ. വി സുമേഷ് ഉദ്ഘാടനം ചെയ്യും.