ശോചനീയാവസ്ഥയിലായ നടപ്പാത നാട്ടുകാർ ശുചീകരിച്ചു


കൊളച്ചേരി :- മയ്യിൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡും കൊളച്ചേരി പഞ്ചായത്തിലെ ആറാം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയും പരിസരവും കോറോത്ത് രമേശൻ, വി. വി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ  ശുചീകരിച്ചു. പ്രദേശത്തെ നിരവധി കുട്ടികൾ സ്‌കൂളുകളിലേക്ക് പോകുന്ന ഈ വഴി കാടുമൂടിയും ഇരു വശങ്ങളും ഇടിഞ്ഞും കിടക്കുകയായിരുന്നു. കുട്ടികൾക്കുപുറമേ ദിവസവും നിരവധിപേർ യാത്ര ചെയ്യുന്ന ഒരു നടപ്പാത കൂടിയാണ് ഇത്.

വയലിലേക്കുള്ള കോൺക്രീറ്റ് പാലത്തിന്റെ ആഭാവവും ഇവിടെ അപകട സാധ്യത കൂട്ടുന്നു. കോൺക്രീറ്റ് പാലത്തിന് പകരം മരത്തടികളാണ് ഇവിടെ നിരത്തിയിരിക്കുന്നത്. ഈ നടപ്പാത യാത്രായോഗ്യമാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്നാണ് ഇത്തരമൊരു ശുചീകരണം നടത്തിയത്.




Previous Post Next Post