കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓൾഡ് മെമ്പേഴ്സ് സംഗമം - സ്മൃതി വിചാരം സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.മമ്മു മാസ്റ്ററുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പ്രൊഫസർ കെ.എ സരള സംഗമം ഉദ്ഘാടനം ചെയ്തു.
ഇല്ലായ്മകളുടെ കഥ പറയുന്ന ഇന്ന് പ്രകൃതിയും മനുഷ്യമനസ്സും ശുദ്ധമല്ലെന്നും എല്ലാ ശുദ്ധിയും മനസ്സിൽ നിന്നും തുടങ്ങണമെന്നും മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങൾ മനസ്സിലാക്കി ആവശ്യാധിഷ്ഠിത പ്രോജക്ടുകൾ തദ്ദേശ സ്ഥാപന അധികാരികൾ നിർമ്മിക്കണമെന്നും ഓഫീസ് ടേബിളിന് മുന്നിലിരുന്ന് മാത്രം തയ്യാറാക്കുന്ന പ്രോജക്ടുകൾ പലതും സാമൂഹ്യനീതിക്ക് നിരക്കുന്നവയല്ലെന്നും അതിന് കൂടുതൽ ജീവൻ ഉണ്ടാവില്ലെന്നും പ്രൊഫസർ കെ.എ സരള അഭിപ്രായപ്പെട്ടു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് മുഖ്യാതിഥിയായി. എം.അനന്തൻ മാസ്റ്റർ പ്രമേയാവതരണവും നിർവ്വഹിച്ചു. വി.ടി മുഹമ്മദ് മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എൽ. നിസാർ, കെ.ബാലസുബ്രഹ്മണ്യം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീമ ടി.വി, മെമ്പർ പി.വി വത്സൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. അഭയൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.സി.പി ഫൗസിയ, കെ.എം. പി സറീന, മുൻ ജനപ്രതിനിധികളായ ടി.വി മഞ്ജുള, പി.പി കുഞ്ഞിരാമൻ, കെ.പി ചന്ദ്രഭാനു , ടി. നദീറ ടീച്ചർ, പി.സുലോചന, പി.ജനാർദ്ദനൻ, ടി.വി ഗിരിജ, കെ.വി ഗോപാലൻ, എം.വി നാരായണൻ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു.