ഇരുവാപ്പുഴ നമ്പ്രം :- ഇരുവാപ്പുഴ നമ്പ്രം ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം ആഗസ്റ്റ് 29, 30 തീയതികളിൽ വായനശാല പരിസരത്ത് നടക്കും. ആഗസ്റ്റ് 29 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പെനാൽറ്റി ഷൂട്ടൗട്ട്, ചിത്രരചന,കാരംസ്, കോഴി പിടുത്തം എന്നിവ നടക്കും.
ആഗസ്റ്റ് 30 ബുധനാഴ്ച രാവിലെ 9 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. അനിൽകുമാർ വി. വി യുടെ അധ്യക്ഷതയിൽ നാലാം വാർഡ് മെമ്പർ പി. സത്യഭാമ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ സമൂഹ ഓണസദ്യ, തുടർന്ന് കമ്പവലിയും ഉണ്ടായിരിക്കും. വൈകുന്നേരം 5 മണിക്ക് വായനശാല പ്രസിഡന്റ് എ. അനൂപ് കുമാറിന്റെ അധ്യക്ഷത വഹിക്കും. കഥാകൃത്തും പ്രഭാഷകനുമായ വി. പി ബാബുരാജ് പ്രഭാഷണം നടത്തും. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ദിജേഷ്.എൻ സമ്മാനദാനം നിർവഹിക്കും.