ചേലേരി : നൂഞ്ഞേരി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും ഭാരതീയ ദളിത് കോൺഗ്രസ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നൂഞ്ഞേരി കോളനിയിൽ മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ഭാരതീയ ദളിത് കോൺഗസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗസ് കമ്മിറ്റി പ്രസിഡണ്ട് കെ രാകേഷ് അധ്യക്ഷത വഹിച്ചു.
പി.കെ.രഘുനാഥൻ, കെ.രാജീവൻ , ഭാസ്കരൻ കല്ലേൻ എന്നിവർ പ്രസംഗിച്ചു. കെ.ദാസൻ ,കെ . രോഹിണി, കെ. ദേവി ,കെ . പ്രസീദ എന്നിവർ നേതൃത്വം നല്കി.