കണ്ണൂർ : പള്ളിക്കുന്ന് സവിത തിയേറ്റർ കോംപ്ലക്സിന് സമീപത്ത് വെച്ച് 5.18 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. പുഴാതി സ്വദേശി ജാസിർ വി.സിയാണ് അറസ്റ്റിലായത്. പ്രതിയുടെ സ്‌കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജനാർദ്ദനൻ പി.പിയുടെ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ പി.കെ, ഷിബു കെ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്ത്. ഇ , ശരത് പി.ടി, വനിത സിവിൽ എക്‌സൈസ് ഓഫീസർ സീമ.പി, എക്‌സൈസ് ഡ്രൈവർ സജീഷ്. പി എന്നിവരും ഉണ്ടായിരുന്നു.