മൺസൂൺ പ്രീമിയർ ലീഗ് ; കലാശപോരാട്ടത്തിന് യോഗ്യത നേടി ACE ബിൽഡേഴ്‌സ്
മയ്യിൽ : വിന്നേഴ്സ് ട്രോഫിക്കും റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള 21 -മത് യംഗ് ചാലഞ്ചേഴ്‌സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന മൺസൂൺ പ്രീമിയർ ലീഗിൽ ACE ബിൽഡേഴ്‌സ് കലാശപോരാട്ടത്തിനു യോഗ്യത നേടി. ചൊവ്വാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ സ്പാർക്സ് ഓഫ് കോൺകോളിൻ ഗോവയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി. ഹീറോ ഓഫ് ദി മാച്ച് അർജുൻ സ്വന്തമാക്കി. മൺസൂൺ ലീഗിന്റെ കലാശപോരാട്ടത്തിൽ വെള്ളിയാഴ്ച (11-08-2023) വൈകുന്നേരം 5.30 ന് മംഗലശ്ശേരി ഇന്റീരിയർസ് & ബിൽഡേഴ്‌സ് ACE ബിൽഡേഴ്‌സുമായി പോരാടും.